November 8, 2026

പൊതുപരീക്ഷകള്‍ നാളെ ആരംഭിക്കും; കെ എസ് ടി എ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പൊതുപരീക്ഷകള്‍ നാളെ ആരംഭിക്കും; കെ എസ് ടി എ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു

കല്‍പ്പറ്റ: ഇന്നാരംഭിക്കുന്ന എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ സ്‌കൂളുകളിലും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകര്‍, പി ടി എ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുക. പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ മുഴുവന്‍ പരീക്ഷക്ക് എത്തിക്കല്‍, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ തുടങ്ങിയവ ജാഗ്രതാ സമിതികള്‍ ഉറപ്പുവരുത്തും. ആവശ്യമുള്ള കുട്ടികള്‍ക്ക് കൗണ്‍സലിംഗ് സഹായവും ജാഗ്രതാ സമിതികള്‍ ലഭ്യമാക്കും. സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ജില്ലാതലത്തിലും ഉപജില്ലാതലത്തിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ജാഗ്രതാ സമിതികള്‍ സന്നദ്ധ പ്രവര്‍ത്തനം സംബന്ധിച്ച അറിയിപ്പ് പ്രിന്‍സിപ്പാള്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ 9995222528, 9947977219, 9995465476. ഉപജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ മാനന്തവാടി-7902987484, വൈത്തിരി-9400585478, ബത്തേരി-9846345735.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *