September 18, 2026

യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം: പ്രതിഷേധ പ്രകടനം നടത്തി

0
IMG-20210407-WA0092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൂത്തുപറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം –
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെമ്പാടും പഞ്ചായത്ത് , മുനിസിപ്പൽ, ശാഖാ തലങ്ങളിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി  മാനന്തവാടിയിൽ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ   പ്രതിഷേധ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് പരാജയ ഭീതി പൂണ്ട  സിപിഎം സംസ്ഥാനത്തൊട്ടാകെ ആക്രമണം അഴിച്ചു വിടുകയാണെന്നും ആളുകളെ കൊന്നുതളളി തങ്ങളുടെ ഇംഗിതം നടപ്പാക്കാമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്നും കൊലക്കത്തി താഴെയിട്ടില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രകടനത്തിൽ മുദ്രാവാക്യം ഉയർന്നു.
സി.കുഞ്ഞബ്ദുല്ല,  കടവത്ത് ഷറഫുദ്ധീൻ, പിവിഎസ് മൂസ, അഡ്വഃ റഷീദ് പടയൻ, കബീർ മാനന്തവാടി, ഷബീർ സൂഫി, സി.എച്ച്. കുഞ്ഞിമുഹമ്മദ്, ഇബ്രാഹിം ചിറക്കര, സലീം.പി.എച്ച് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *