October 12, 2026

ലിറ്ററിന് ഒരു രൂപ നിരക്കിൽ പാലിന് അധിക വില നൽകും

0
16178804350142.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലിന് അധിക വില നൽകും

സുല്‍ത്താന്‍ ബത്തേരി പാല്‍ വിതരണ സഹകരണ സംഘത്തില്‍ 2019- ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31വരെ പാല്‍ അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ നിരക്കില്‍ സംഘം നല്‍കുന്ന അധിക വില ഇന്നുമുതല്‍ നല്‍കും. സംഘത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുമാണ് പ്രോത്സാഹന വില വിതരണം ചെയ്യുക. ഇത്തരത്തില്‍ 81,27,243 രൂപയാണ് സംഘത്തില്‍ വിതരണം ചെയ്യുക. കൊവിഡ് വ്യാപനം സംഘത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടങ്കിലും ക്ഷീരമേഖലയെ ബാധിക്കാതെ നഷ്ടംസഹിച്ച് സംഘം മുന്നോട്ട് പോകന്നതെന്നും നിലവില്‍ 30000 ലിറ്റര്‍ പാല്‍ പ്രതിദിനം സംഘം സംഭരിക്കുന്നതായും സംഘം പ്രസിഡണ്ട് കെ കെ പൗലോസ്, വൈസ് പ്രസിഡണ്ട് കെ സി ഗോപിനാഥ്, ഡയറക്ടര്‍മാരായ എബിജോസഫ്, എം ഭാസ്‌കരന്‍, സീത മോഹന്‍, സെക്രട്ടറി പി പി വിജയന്‍ എന്നിവര്‍ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *