March 29, 2024

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ജില്ലാ പോലീസ് മേധാവി

0
A 21 554x430.jpeg
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ജില്ലാ പോലീസ് മേധാവി

പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രതിഷേധ സമരപരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെയും, മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെയും പോലീസ് കര്‍ശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വൈറസ് ഒരിടവേളക്കു ശേഷം വീണ്ടും വ്യാപിച്ചുക്കൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കേണ്ടതും, കൊവിഡ്-19 വൈറസ് നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാന്‍ ക്യത്യമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കേണ്ടതാണ്. അനിയന്ത്രിതമായ രീതിയില്‍ കൊവിഡ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധ സമരപരിപാടികളില്‍ നിന്നും എല്ലാ രാഷ്ര്ട്രീയ പാര്‍ട്ടികളും വിട്ട് നില്‍ക്കേണ്ടതാണ്. പൊതുജനങ്ങള്‍ പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്ക് ധരിക്കേണ്ടതും സാനിറ്റൈസര്‍/സോപ്പ് ഉപയോഗിക്കേണ്ടതുമാണ്. വിവാഹം, മരണം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. നിലവില്‍ ജില്ലയിലെ പല വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാതെയും, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാനിറ്റൈസര്‍, സോപ്പ് എന്നിവ പൊതുഉപയോഗത്തിന് ലഭ്യമാക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളടക്കമുള്ള എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *