ഉപതിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നു


Ad
ഉപതിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നു

സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴശ്ശേരി (07) വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും 29 വരെ സമര്‍പ്പിക്കാം. മെയ് 11 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതി 2021 ജനുവരി 1 ആണ്. ഈ തീയതിക്കോ അതിന് മുമ്പോ 18 വയസ് തികഞ്ഞവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുളളു. 2020 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് കരട് പട്ടിക തയ്യാറാക്കുക. ഉപതിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ വോട്ടര്‍ പട്ടിക പ്രത്യേകം തയ്യാറാക്കും. ഇതിനുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *