May 14, 2026

40 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

0
IMG-20210413-WA0126.jpg
By ന്യൂസ് വയനാട് ബ്യൂറോ
40 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തൃശ്ശിലേരി പ്രദേശത്ത് നടത്തിയ പരിശോധനയിൽ 40 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.
തൃശ്ശിലേരി പള്ളിക്കവലയിൽ നിന്ന് ഒരു കിലോമീറ്റർ മാറി ചേക്കോട്ട് കോളനി പരിസരത്ത് നിന്നുമാണ് വാഷ് പിടികൂടിയത്. റോഡിലുള്ള കലുങ്കിന് അടിയിൽ ആളില്ലാതെ ഒളിപ്പിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. പ്രതി ആരെന്ന് പരിസരവാസികൾ അടക്കമുള്ളവർക്ക് അറിയാത്തതിനാൽ അബ്കാരി കേസ് എടുത്തു അന്വേഷിച്ചു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *