മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്കുള്ള സുരക്ഷാ നടപടികൾ അവസാനഘട്ടത്തിൽ


Ad
മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്കുള്ള സുരക്ഷാ നടപടികൾ അന്തിമഘട്ടത്തിൽ

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കും പൊലീസ് ആസ്ഥാനത്തിനും സുരക്ഷ ഒരുക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍.ചുറ്റുമതിലും സംരക്ഷണ വേലിയും നിര്‍മ്മിക്കുന്ന നടപടികളാണ് പൂര്‍ത്തിയാകുന്നത്.സായുധ സേനയുടെ ആസ്ഥാനമായ പുത്തൂര്‍വയല്‍ എ ആര്‍ ക്യാമ്പ് , വിവിധ പോലീസ് സ്റ്റേഷനുകള്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങളിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് ആവശ്യമായ സുരക്ഷാ ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വൈത്തിരിയിലും പടിഞ്ഞാറത്തറയിലുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *