May 14, 2026

എ.കെ.എസ്.ടി.യു. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
എ കെ എസ് ടി യു വിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

എ.കെ.എസ്.ടി.യു. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് ധര്‍ണ്ണാ സമരം നടത്തി. സി.പി.ഐ. കല്‍പ്പറ്റ ലോക്കല്‍ സെക്രട്ടറി വി.ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗവ., എയ്ഡഡ് ഭേദമില്ലാതെ എല്ലാ പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും ഓണറേറിയം അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരും പുതുക്കിയ ശമ്പളം വാങ്ങിയപ്പോഴും ഒരു രൂപ പോലും വേതനം ലഭിക്കാത്ത പ്രീ പ്രൈമറി അധ്യാപകര്‍ക്ക് എ കെ എസ് ടി യു പ്രതീകാത്മകമായി വിഷുകൈനീട്ടം നല്കി അനുഭാവം പ്രകടിപ്പിച്ചു. സ്റ്റാന്‍ലി ജേക്കബ്, സജിത് കുമാര്‍.കെ, ശ്രീജിത്. ടി.എസ്, എന്‍.പി.ഗീതാബായ്, ലിസിമോള്‍ കെ.എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *