ബെെക്ക് മോഷ്ടാക്കളായ നാല് യുവാക്കൾ അറസ്റ്റിൽ
ബെെക്ക് മോഷ്ടാക്കളായ നാല് യുവാക്കൾ അറസ്റ്റിൽ
കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമ്പാലക്കോട്ട വിനോദസഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച് ബൈക്കുകൾ മോഷ്ടിച്ച് വിനോദ സഞ്ചാരികളുടേയും പോലീസിന്റെയും ഉറക്കം കെടുത്തിയ 4 യുവാക്കളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടിൽ മുഹമ്മദ് അജ്നാസ് (23), കരിങ്കുറ്റി കളരിക്കൽ വീട്ടിൽ അപ്പു എന്ന അതുൽകൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടിൽ അൻസാർ (21), വെണ്ണിയോട് വലിയകുന്ന് വീട്ടിൽ കേശവന്റെ മകൻ ശരത്ത് (21) എന്നിവരെയാണ്
കമ്പളക്കാട് സി ഐ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്.ഐ എം.വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.
Leave a Reply