വിവാദമായ കെ.എസ്.ആർ.ടി.സി വിനോദയാത്ര; ഡ്രൈവർമാർക്ക് സസ്പെൻഷൻ


Ad
വിവാദമായ കെ.എസ്.ആർ.ടി.സി വിനോദയാത്ര; ഡ്രൈവർമാർക്ക് സസ്പെൻഷൻ

 ആനവണ്ടി പ്രേമികൾ കെ എസ് ആർ ടി സി ബസ്സിൽ നടത്തിയ വിനോദയാത്ര വിവാദമായ സംഭവത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും സസ്പെൻഷൻ. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ഡ്രൈവർമാരായ ചീരാൽ സ്വദേശി കെ ടി വിനോദ്കുമാർ, കേണിച്ചിറ സ്വദേശി ടി ബി ഷിജു എന്നിവർക്കെതിരെയാണ് നടപടി. സോണൽ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി. ഇരുവർക്കുമെതിരെ വകുപ്പ് തല നടപടിയുണ്ടാവുമെന്നുമാണ് അറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആനവണ്ടി പ്രേമികൾ എന്ന പേരിൽ ഒരുകൂട്ടം ആളുകൾ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും രണ്ട് സൂപ്പർഫാസ്റ്റ് ബസ്സുകൾ വാടകക്കെടുത്ത് ഉല്ലാസയാത്രനടത്തിയിത്. സഞ്ചാരികളുടെ യാത്ര കെ എസ് ആർ ടി സിക്ക് മാനക്കേടുണ്ടാക്കുന്ന തരത്തിലായിരുന്നുവെന്നും യാത്ര നിയമം ലംഘിച്ചുമായിരുന്നുവെന്ന പരാതിയും അന്നുതന്നെ ഉയർന്നിരുന്നു. ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്കെതിരെ കെ എസ് ആർ ടി സിയും, മോട്ടോർ വാഹനവകുപ്പും നടപടിയെടുത്തിരിക്കുന്നത്. സഞ്ചാരികളെ ബസ്സിനുമുകളിൽ കയറ്റി അപകടകരമാം വിധം ഓടിക്കുകയും, സുൽത്താൻ ബത്തേരി ഡിപ്പോയിൽ യാത്രയുടെ ഉദ്ഘാടന സമയത്ത് പടക്കം പൊട്ടിച്ച് അപകടത്തിന് ഇടയാക്കുംവിധം പെരുമാറുകയും ദൃശ്യങ്ങൾ സഹിതമാണ് പരാതി ഉയർന്നത്. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *