April 27, 2024

പുത്തൻപാത……….. ഹരി ശ്രീരാഗത്തിന്റെ മഴ എന്ന കവിത വായിക്കാം

0
Img 20210416 Wa0005.jpg
മഴ
………….
ഹരി,ശ്രീരാഗം
……………………………………
 കാടിളക്കി,മല കുലുക്കി കരിവീരൻ വരുംപോലെ- മഴ വന്നു മലനാട് മുടിച്ചും കൊണ്ടേ,,,, 
വയലിന്നു വരമ്പില്ല,മടപൊട്ടി കുളമായി- തോടിന്നു പുഴയായി,പുഴ കടലായ് മലയിലിന്നുരുൾ പൊട്ടി, 
മരങ്ങൾക്കിന്നടിതെറ്റി- മരമെല്ലാം ഒഴുകിയീ പുഴയിലെത്തി. 
 പുഴയ്ക്കിന്നു വഴിമുട്ടി, പുതിയ വഴി പുഴ കണ്ടെത്തി- പുഴ പാഞ്ഞ വഴിയിലവൾ ഒടുക്കിയെല്ലാം,,, കോരൻ്റെ കൂര പോയ്, ആടുമാടുകൾ ഒഴുകിപോയ്- നീലിയിന്നു ദീനംവന്ന് മേലോട്ടും പോയീ,,, 
മഴ പെയ്യാൻ ആടുവെട്ടി- ചാത്തന്മാർക്കും സേവ ചെയ്തു,യാഗം പോലും ചെയ്തവരോ ഉറഞ്ഞു തുള്ളി.
പനിപിടിച്ചു,കുടിൽ വിറച്ചു പശിയടക്കാൻ കഞ്ഞിയില്ല, അന്തിചായ്ക്കാൻ കൂരയില്ല- കൂട്ടുമില്ല.  മഴയ്ക്കായി പലവട്ടം നേർച്ച,കാഴ്ച പൂജയെല്ലാം- മനുഷ്യൻ്റെ വരുതിക്ക് മഴ നിന്നില്ല.  
 കർക്കിടത്തിൽ മഴയില്ല കഞ്ഞിവെക്കാനരിയില്ലപുഞ്ചനെൽപ്പാടത്തിൻ നെഞ്ചിൽ വാഴവെച്ചില്ലേ,,, ? 
പിന്നെ തെങ്ങുവെച്ചു, കവുങ്ങുവെച്ചു- കെട്ടിടങ്ങൾ പലതുകെട്ടി,മല നിരത്തീല്ലേ,,, 
വയൽ നികത്തി,കുളം നികത്തി- തൊണ്ടപൊട്ടി വയൽ വരണ്ടു, ഉറവയെല്ലാം കണ്ണുനീരിന്നുറവയായി.മാളികയ്ക്കായ് മണലുകോരി,പുഴ മരിച്ചു.
ആരു കണ്ടു സ്വാർത്ഥലാഭം നോക്കി മരണം ചാരെയെത്തീല്ലേ,,, കുടിക്കാനോ കുപ്പിവെള്ളം- കുളിക്കാനോ കുളമില്ല, കുഴൽക്കിണറടിക്കുവാൻ വണ്ടി പായുന്നു,പിന്നെ തിരികെ പായുന്നു- എല്ലാം വ്യർത്ഥമാകുന്നു. 
മതിയാക്കൂ മനുജാ നിൻ തിമിരമാ മഹങ്കാരം, ഇനിവരുന്നൊരു തലമുറയ്ക്കും ഇവിടെ ജീവിക്കാൻ.
ഇനിയുള്ള വയലെല്ലാം പുഴ,കാടും മുടിക്കാതെ,ഇനിയും നീ ഉറങ്ങൂ പുതു പുലരിക്കായി.
 വിഷം മാത്രം വിതച്ച നിൻ കയ്യാലൊരു തൈ നട്ട് നാളെ നമ്മുടെ മക്കൾക്കായ് ഉറവ തീർത്തീടാം,,,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *