March 28, 2024

ശമ്പളം മുടങ്ങി: കമ്പമല എസ്റ്റേറ്റിൽ പ്രതിഷേധവുമായി തൊഴിലാളികൾ

0
ശമ്പളം മുടങ്ങി: കമ്പമല എസ്റ്റേറ്റിൽ പ്രതിഷേധവുമായി തൊഴിലാളികൾ

മാനന്തവാടി: സർക്കാർ ഉടമസ്ഥതയിലുള്ള കമ്പമല ടി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് യഥാസമയം ശമ്പളം നൽകാതെ അവധിയിൽ പോയ എംഡിയുടെ നടപടിയിൽ മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ഏരിയ കമ്മിറ്റി
പ്രതിഷേധിച്ചു. മാർച്ച് മാസത്തെ ശമ്പളം എപ്രിൽ 10ന് നൽകണമെന്നിരിക്കെ 9ന് എംഡി അവധിയിൽ പോവുകയാണ് ഉണ്ടായത്. ഇതു മൂലം തൊഴിലാളികൾക്ക് വിഷു ആഘോഷം പോലും നിഷേധിക്കപ്പെട്ടു. കമ്പമലയിലെ തോട്ടം തൊഴിലാളികൾ വലിയ തോതിലുള്ള അവഗണനയാണ് നേരിടുന്നത്. മാന്യമായ താമസ സൗകര്യമോ മെഡിക്കൽ ആനുകുലുങ്ങളോ ഇവർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തോട്ടം മേഖലയെ മാത്രം ആശ്രയിച്ച്കഴിയുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തി ജീവിത നിലവാരം മെച്ചപ്പെടുത്താൻ
ആവശ്യമായ നടപടികൾ അധികാരികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് ആവശ്യം. മുടങ്ങിയ ശമ്പളം 20നകം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അധികാരികൾക്ക് യൂണിയൻ നിവേദനം
നൽകി. യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എ. റെജി അധ്യക്ഷത വഹിച്ചു. ടി.കുഞ്ഞാപ്പ, കെ.പി. രവിന്ദ്രൻ, പി.എസ്. രാജേഷ്, എ. ദേവൻരാജ്, എം.ഗാന്ധിരാജ് എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *