August 5, 2026

ഇന്ന് 44 കേന്ദ്രങ്ങളില്‍ വാക്‌സിനേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ന് 44 കേന്ദ്രങ്ങളില്‍ വാക്‌സിനേഷൻ

ജില്ലയില്‍ ഇന്ന് 44 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കു പുറമെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു. പി. സ്‌കൂള്‍, പുല്‍പ്പള്ളി കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ സെന്റര്‍, മാനന്തവാടി സെന്റ് ജോസഫ്‌സ് മൊബൈല്‍ യൂണിറ്റ്, ബത്തേരി വിക്ടറി ഹോസ്പിറ്റല്‍ മൊബൈല്‍ യൂണിറ്റ്, പടിഞ്ഞാറത്തറ എകെജി ഭവന്‍, മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോ എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *