വയോധിക കോവിഡ്‌ ബാധിച്ച്‌ മരിച്ചു


Ad
വയോധിക കോവിഡ്‌ ബാധിച്ച്‌ മരിച്ചു
 
മാനന്തവാടി: വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്ന വയോധിക കോവിഡ്‌ ബാധിച്ച്‌ മരിച്ചു. പിലാക്കാവ്‌ പുതുശ്ശേരിയിൽ പരേതനായ ലോനന്റെ ഭാര്യ ഏലിക്കുട്ടിയാണ്‌(86) മരിച്ചത്‌. ദീർഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ചയാണ്‌ കോവിഡ്‌ പോസറ്റീവായത്‌. വെള്ളിയാഴ്‌ച രാവിലെ ‌ കോവിഡ്‌ ആശുപത്രിയായ മാനന്തവാടിയിലെ മെഡിക്കൽ കോളേജിലായിരുന്നു മരണം. മൃതദേഹം കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ പിലാക്കാവ്‌ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. മക്കൾ: മേരി, ജോണി, എൽസി, റോയ്‌, ഷാജി, ഷിജു(കെഎസ്‌ഇബി പനമരം). മരുമക്കൾ: ബേബി, ലില്ലി, ജയ്‌സൺ, മിനി, തെയ്യ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *