August 26, 2026

മാനന്തവാടിയിൽ 2 സി എഫ് എൽ ടി സികൾ തുറക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിൽ 2 സി എഫ് എൽ ടി സികൾ തുറക്കും

മാനന്തവാടി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടി
നഗരസഭയിൽ 2 സി എഫ് എൽ ടി സികൾ തുറക്കും. മാനന്തവാടി എംജിഎം ഹൈസ്കൂൾ,
ചെറ്റപ്പാലം സെന്റ് പാട്രിക്സ് സ്കൂളിലുമായി 175 കിടക്കകളുടെ സൗകര്യമാണ്
ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് രോഗികളെ എത്തിക്കുന്നതിനായി ആവശ്യമായ വാഹന സൗകര്യങ്ങളും ഏർപ്പെടുത്തി. വാർഡു തലത്തിൽ ആർആർടികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി. ആവശ്യമായി വന്നാൽ കൂടുതൽ കേന്ദ്രങ്ങളും വാഹന സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭാ അധ്യക്ഷ സി.കെ.രത്നവല്ലി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *