April 25, 2024

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; ജില്ലാ പോലീസ് മേധാവി

0
A 21 554x430.jpeg
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; ജില്ലാ പോലീസ് മേധാവി

കല്‍പ്പറ്റ: കൊവിഡ് വ്യാപനം ജില്ലയില്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ മെയ് 2 നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കണം നടക്കേണ്ടതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ പി എസ് അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കൗണ്ടിങ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മേല്‍ പറഞ്ഞ വ്യക്തികള്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മെയ് ഒന്നിന് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈവശം കരുതേണ്ടതാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരങ്ങളിലും യാതൊരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കുന്നതല്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ഫലസൂചനയുടെ അടിസ്ഥാനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ ജില്ലയില്‍ ആകെ നിരോധിച്ചിട്ടുള്ളതാണ്. വരണാധികാരിയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ട അധികാരപത്രം കൈപ്പറ്റുന്നതിന് സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആഹ്ലാദപ്രകടനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിചേര്‍ത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *