April 25, 2024

കോവിഡ് പ്രതിരോധം; അവലോകനം ചേർന്നു

0
Img 20210428 Wa0050.jpg
കോവിഡ് പ്രതിരോധം; അവലോകനം ചേർന്നു
കോവിഡ് 19ൻ്റെ രണ്ടാംഘട്ട വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സി.കെ ശശീന്ദ്രൻ എംഎൽഎ യുടെ നേതൃത്വത്തിൽ  മണ്ഡലത്തിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  അവലോകനം ചെയ്തു.
ഭക്ഷണം ആവശ്യമുള്ള മുഴുവൻ രോഗികൾക്കും ഭക്ഷണം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പടുത്തുവാനും ,മുഴുവൻ പഞ്ചായത്തുകളിലും ഡോമി സിലറി കെയർ സെൻ്ററുകൾ കണ്ടെത്തുന്നതിനും  സി എഫ് എൽ ടി സി കൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഉടൻ തന്നെ അവ ആരംഭിക്കുന്നതിനും  തീരുമാനമെടുത്തു. പട്ടിക വർഗ്ഗ കോളനികളിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ മുഴുവൻ കോളനികളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും  എംഎൽഎ നിർദ്ദേശിച്ചു. വീടുകളിൽ കഴിയുന്ന രോഗികൾക്ക് നൽകുന്നതിനായി പൾസ് ഓക്സി മീറ്റർ വാങ്ങി നൽകണമെന്നും അവർക്ക്  ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും  വാക്സിനേഷൻ കേന്ദ്രങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും നിർദ്ദേശം നൽകി. അർ ആർ ടീ യോഗങ്ങൾ എല്ലാ ദിവസവും ഓൺലൈനായി  രണ്ടു നേരം ചേർന്നു അതാത് ദിവസത്തെ സാഹചര്യം വിലയിരുത്തുവാനും യോഗത്തിൽ തീരുമാനിച്ചു. യോഗങ്ങളിൽ അതാത് പഞ്ചായത്ത് പ്രസിഡൻ്റ്മാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പോലീസ്,ആരോഗ്യ,ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *