May 14, 2026

കാട്ടാന തകർത്ത വീട് അറ്റകുറ്റപണി നടത്തി വനംവകുപ്പ്

0
IMG-20210430-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടാന തകർത്ത വീട് അറ്റകുറ്റപണി നടത്തി വനംവകുപ്പ്

മാനന്തവാടി: തോൽപ്പെട്ടി നരിക്കൽ കാവുങ്കൽ കദീജയുടെ വീടാണ് ഇന്ന് പുലർച്ചെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി തകർത്തത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കദീജയുടെ മകൻ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഭാഗികമായി തകർന്ന വീട് സ്ഥലത്ത് എത്തിയ തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.വി ജയപ്രസാദിന്റേയും തോൽപെട്ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അബ്ദുൾ ഗഫൂറിന്റേയും നേതൃത്വത്തിലുള്ള ഫോറസ്റ്റർമാരുടെയും വാച്ചർമാരുടേയും സഹായത്താൽ അറ്റകുറ്റപണി നടത്തി നൽകിയത്.പ്രദേശത്തെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പട്രോളിങ്ങ് ശക്തമാക്കുമെന്നും ആവശ്യമായ എല്ല നടപടികളും സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *