May 14, 2026

വി.വി പ്രകാശ് ഗാന്ധിയൻ ദീപ പ്രഭ.

0
IMG-20210430-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
വി.വി പ്രകാശ് ഗാന്ധിയൻ ദീപ പ്രഭ

തികഞ്ഞ ഗാന്ധിയനും മതേതര വാദിയുമായിരുന്ന നിലമ്പൂർ വി.വി.പ്രകാശിൻ്റെ ആകസ്മികമായ വേർപാടിൽ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തി. ജനങ്ങളെ അണു മണിത്തൂക്കം പോലും കളങ്കമില്ലാതെ മതേതരമായി ഏകോപ്പിച്ച തികഞ്ഞ ഗാന്ധിയൻ ജനനേതാവായിരുന്നു വി.വി പ്രകാശ് എന്ന് ജില്ലാ ചെയർമാൻ ഇ.വി അധ്യക്ഷത വഹിച്ചുകൊണ്ട് അനുസ്മരിച്ചു. അദ്ദേഹം ഏറ്റവും അവസാനമായി പങ്കെടുത്ത പരിപാടി ഗാന്ധിദർശൻ വേദിയുടെ ഹിംസാത്മക രാഷ്ട്രീയത്തിനെതിരെയുള്ള ഓൺലൈൻ സെമിനാർ ഉദ്ഘാടനമായിരുന്നു. കുര്യാക്കോസ് ആൻ്റണി,എൽദോ കെ. ഫിലിപ്പ്അഡ്വ.ജോഷി സിറിയക്, അഡ്വ.ഗ്ലോറി ജോർജ്,, സിബിച്ചൻ കരിക്കേടം, സംഷുദ്ദീൻ പി.ഇ, വിനി എസ് നായർ, സജി ഓടപ്പള്ളം, സജി.ടി.ജി, അബ്ബാസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *