യാത്രക്കാർക്ക് മാസ്ക് വിതരണം ചെയ്തും സാനിറ്റെെസർ നൽകിയും മാതൃകയായി കടയ്ക്കൽ നജീം


Ad
യാത്രക്കാർക്ക് മാസ്ക് വിതരണം ചെയ്തും സാനിറ്റെെസർ നൽകിയും മാതൃകയായി കടയ്ക്കൽ നജീം

കൽപ്പറ്റയിലെ യാത്രക്കാർക്ക് മാസ്ക് വിതരണം ചെയ്തും സാനിറ്റെെസർ നൽകിയും പോലീസ് വാളൻ്റിയർ കടയ്ക്കൽ നജീം. 144 പ്രഖ്യപിച്ചതു മുതൽ നജീം കൽപ്പറ്റ പോലീസ് സ്റ്റേഷൻ മുതൽ വാട്ടർ അതോറിറ്റി ഓഫീസ്, കച്ചവട സ്ഥാപനങ്ങളിലും പൊതു സ്ഥലത്തും ബസ് സ്റ്റാഡിലും മാസ്ക് ധരിക്കാത്തവരെ സ്വന്തം കൈയിൽ നിന്നും ധരിപ്പിച്ചും മൂക്കിനു താഴെ വയ്ക്കുന്നവരെ ശരിക്കു ധരിപ്പിച്ചും നജീം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ കൽപ്പറ്റയിലുണ്ട്. മാത്രമല്ല ശനി, ഞായർ ദിവസങ്ങളിൽ പുറത്തിറങ്ങുന്നവരുടെ സത്യവാങ്മൂലം പരിശോധിക്കാൻ പോലിസിനെ സഹായിക്കാൻ നജീമും കൈനാട്ടിയിലുണ്ട്. കൽപ്പറ്റ പോലിസ് സർക്കിൾ ഇൻസ്പെകടർ പ്രമോദിന്റെയും എസ്.ഐ. ദീപ്തിയുടെയും പോലിസ് വളണ്ടിയർമാരായ സെയ്തലവി, രമേശൻ, മനോജ് , എന്നിവരുടെയും പിന്തുണയോടെയാണ് നജീം പ്രവർത്തിക്കുന്നത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *