June 3, 2026

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍റെ ജന്മദിനം ആചരിച്ചു

0
IMG-20210430-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍റെ ജന്മദിനം ആചരിച്ചു
കല്‍പ്പറ്റ: മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ശങ്കറിന്‍റെ 113-ാം ജന്മദിനം  വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ ആചരിച്ചു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആര്‍. ശങ്കറിന്‍റെ ഛായചിത്രത്തിന് മുമ്പില്‍ ഭദ്രദീപം കൊളുത്തുകയും, പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ കെ.പി.സി.സി അംഗം പി.പി ആലി, എം.എ ജോസഫ്, ബിനു തോമസ്, ജി. വിജയമ്മ ടീച്ചര്‍, പി. ശോഭനകുമാരി, കെ. ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ.കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *