June 3, 2026

സ്പന്ദനം മാനന്തവാടി കോവിഡ് സെന്ററിന് കിടക്കകൾ നൽകി

0
Screenshot_2021-04-30-18-53-09-87.png
By ന്യൂസ് വയനാട് ബ്യൂറോ

സ്പന്ദനം മാനന്തവാടി കോവിഡ് സെന്ററിന് കിടക്കകൾ നൽകി

മാനന്തവാടി ∙ നഗരസഭ സെന്റ് പാട്രിക് സ്കൂളിൽ ആരംഭിക്കുന്ന കോവിഡ്
സെന്ററിന് സ്പന്ദനം മാനന്തവാടി കിടക്കകൾ നൽകി. ഇതിനുള്ള തുകയുടെ ചെക്ക്
നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, സ്ഥിരം
സമിതി അധ്യക്ഷ മാർഗരറ്റ് തോമസ്, പി.വി. ജോർജ് എന്നിവർ ഏറ്റുവാങ്ങി.

സ്പന്ദനം മാനന്തവാടി സെക്രട്ടറി പി.സി. ജോൺ, ജോ.സെക്രട്ടറി മുസ്തഫ
കോമത്ത്, ഇ. ഹനീഫ എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ രംഗങ്ങളിൽ ശ്രദ്ധേയമായ
പങ്ക് വഹിക്കുന്ന പ്രസ്ഥാനമാണ് മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന
സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *