August 7, 2026

“ടു വാട്സ് എ ബെറ്റർ നേഷന്” തുടക്കം കുറിച്ചു

0
IMG_20220201_161354.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :നല്ലൊരു ദേശത്തിനും, സമൂഹത്തിന്റെ വളർച്ചയ്ക്കും, കെട്ടുറപ്പിനും, ഉന്നതിക്കും, ഇന്നത്തെ സാഹചര്യത്തിൽ മതസ്പർദ്ദ ഒഴിവാക്കുന്നതിനും “ടു വാട്സ് എ ബെറ്റർ നേഷൻ”ന് തുടക്കം കുറിച്ചു. വളർന്നുവരുന്ന യുവാക്കളിലെ സാമൂഹ്യബോധം വളർത്താനും, മതേതരത്വത്തിനും, മത സഹിഷ്ണുതക്കും, മതമൈത്രിക്കും പ്രാധാന്യം നൽകിക്കൊണ്ട് നല്ലൊരു ദേശത്തിനായി ജാതി, മത വർണ വ്യത്യാസമില്ലാതെ രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് ഒരേ മനസ്സോടെ പ്രവർത്തിക്കാനും നല്ലൊരു ദർശനത്തിനായി പുതിയ കാൽവെപ്പുമായി പുതിയ മൂവ്മെന്റ് “ടു വാട്സ് എ ബെറ്റർ നേഷൻ” ന് തുടക്കം കുറിച്ചിരിക്കുന്നു.

ഇതിന്റെ മുന്നോടിയായി  ഞായറാഴ്ച വൈകുന്നേരം 4.30ന് കൂടിയ ഗൂഗിൾ മീറ്റിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ സാമൂഹ്യപ്രവർത്തകനും, വയനാട് ജില്ലയിലെ പുൽപ്പള്ളി കാരനുമായ ഫാദർ.തോമസ് കക്കു ഴിയിൽ, സുപ്രീം കോടതി അഡ്വക്കേറ്റ് ടോംസ്, ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ദേശീയ ദേശീയ പ്രസിഡണ്ട് : ജാസിം കണ്ട ൽ, ദേശീയ വർക്കിംഗ് പ്രസിഡണ്ട് ബഷീർ തേ നമാക്കൽ, ദേശീയ ജനറൽ സെക്രട്ടറി : സണ്ണി ആശാരിപറമ്പിൽ, രാജസ്ഥാൻ കോർഡിനേറ്റർ : ജെയിംസ്, ഡൽഹി സ്റ്റുഡന്റ്സ് രോഹിത്, അലോക്, യൂത്ത് മോട്ടിവേറ്റർ രോഹിത്, മാധ്യമപ്രവർത്തക വയനാട് ദീപാ ഷാജി പുൽപ്പള്ളി, കോട്ടയം സെബാസ്റ്റ്യൻ ഐക്കര, ടോമി എള്ളുങ്കിൽ തുടങ്ങിയവർ സംബന്ധിച്ചു.
 കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന വ്യക്തികളുമായി കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.
 ഫാദർ.തോമസ് കുഴിയിൽ – 9814906822
 ജാസിം കണ്ടൽ – 9746463949.
സണ്ണി ആശാരിപറമ്പിൽ – 9895174925.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *