August 7, 2026

അപകടങ്ങൾ തുടർക്കഥയായിട്ടും റോഡരികിലെ കല്ലുകൾ മാറ്റാൻ നടപടിയില്ല

0
IMG_20220201_164014.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രധാന റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും  നിർമാണ സമാഗ്രികളും അപകടത്തിൻ്റെ ആക്കം കൂട്ടുന്നു. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ നടന്ന അപകടത്തിൽ യുവാവിൻ്റെ ജീവൻ നഷ്ടമായതിൻ്റെ പ്രധാന കാരണം റോഡരുകിലെ കല്ലുകളാണ്. വളവിലും മറ്റും കല്ല്, മരങ്ങൾ, കമ്പികൾ എന്നിവ കൂട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. ഏതെങ്കിലും നിർമാണ പ്രവർത്തിയുടെ ഭാഗമായിട്ടാണ് ഈ വസ്തുക്കൾ ഇറക്കിയിട്ടിരിക്കുന്നത്. പ്രവൃത്തി കഴിഞ്ഞാൽ എടുത്ത് മാറ്റാൻ കരാറുകാരൊ  ഉദ്യോഗസ്ഥരൊ ശ്രദ്ധിക്കാറില്ല. വേഗത്തിൽ വരുന്ന വാഹനങ്ങളാണ് വളവ്   തിരിയുമ്പോൾ അപകടത്തിൽ പെടുന്നത്.നിർമാണ സാമഗ്രികളിലേക്ക് വാഹനം മറിയുന്നതോടെ യാത്രക്കാരുടെ പരിക്കിൻ്റെയും തീവ്രത വർധിക്കുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *