May 13, 2024

മീഡിയ വണ്ണിന് നിരോധനം; വയനാട് പ്രസ്‌ക്ലബ് പ്രതിഷേധിച്ചു

0
Img 20220201 162907.jpg
കല്‍പ്പറ്റ:  മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ വിലക്ക് ഉപയോഗിച്ച് നേരിടുന്നത് ഭരണകൂട ഭീകരതയാണെന്ന് പ്രസ് ക്ലബിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ജനാധിപത്യ ധ്വംസനമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയിലൂടെ നടത്തിയത്. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കലാണ്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഭരണകൂടം തങ്ങളുടെ ഇഷ്ടങ്ങള്‍ മാത്രമെ വാര്‍ത്തയാകാവൂ എന്ന ഏകാധിപത്യ നിലപാടാണ് നിലവില്‍ സ്വീകരിക്കുന്നത്. ഇത്തരം ഫാസിസ്റ്റ് ചിന്താഗതികള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമം എം ഷാജി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍ അധ്യക്ഷയായി. എന്‍.എസ് നിസാര്‍, ടി.എം ജെയിംസ്, കെ.എ അനില്‍കുമാര്‍, ഒ.ടി അബ്ദുല്‍ അസീസ്, കെ.ആര്‍ അനൂപ് സംസാരിച്ചു. ഷമീര്‍ മച്ചിങ്ങല്‍, എം അനഘ, ജിംഷിന്‍ സുരേഷ്, അനൂപ് വര്‍ഗീസ്, ജെയ്‌സണ്‍ തോമസ്, ശില്‍പ സുകുമാരന്‍, ജിന്‍സ് തോട്ടുങ്കര, ഹാഷിം തലപ്പുഴ, പ്രേമലത, സുവിത്ത്, രാംദാസ് സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ഇല്ല്യാസ് പള്ളിയാല്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *