റവന്യൂ വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍
കൽപ്പറ്റ : റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഇന്ന് ജില്ലയിലെത്തും. രാവിലെ 10.15 ന് കളക്‌ട്രേറ്റില്‍ എത്തുന്ന അദ്ദേഹം ജില്ലയിലെ പട്ടയ വിതരണം, മറ്റ് ഭൂ ഇതര വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചുളള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തില്‍ നടക്കുന്ന കാപ്പി സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.






Leave a Reply