November 7, 2026

കേന്ദ്ര സർക്കാരിന്റെ ബജറ്റ് നിരാശജനകവും, പ്രവാസി വിരുദ്ധവും: കേരള പ്രവാസി സംഘം

0
IMG_20220205_124434.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: കേന്ദ്ര ബഡ്ജറ്റ് അങ്ങേയറ്റം പ്രവാസി വിരുദ്ധമാണെന്ന് കേരള പ്രവാസി സംഘം. ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസി സമൂഹമാണ് രാജ്യത്തേത്. എന്നാൽ ഈ ബഡ്‌ജറ്റിൽ ഒരു വാക്ക് കൊണ്ട് പോലും പ്രവാസി സമൂഹത്തെ പരാമർശിക്കാതെ ഒരു സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുകയാണ് കേന്ദ്രം ചെയ്തത്.
 കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയൽ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി സരുൺ മാണി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം എ രാജൻ, ഡി വൈ എഫ് ഐ അമ്പലവയൽ മേഖല സെക്രട്ടറി പി എച്ച് ഷാനിബ്, കേരള പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മേരി രാജു എന്നിവർ സംസാരിച്ചു.
 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *