September 17, 2026

സാഹസിക രക്ഷാദൗത്യം, ബാബുവിനെ രക്ഷപ്പെടുത്തി സെെന്യത്തിന് സല്യൂട്ട് നൽകി നാട്ടുക്കാർ

0
IMG_20220209_144036.jpg
By ന്യൂസ് വയനാട് ബ്യൂറോ
   
പാലക്കാട് : 
മലമ്പുഴയിൽ ട്രക്കിങ്ങിന് പോയി  മലയിടുക്കിൽ 
കുടുങ്ങിയ ബാബുവിനെ ഒടുവിൽ രക്ഷിച്ചു. 
കേരളം 
ഹൃദയമിടിപ്പോടെ
കാത്തുനിന്നത് നാൽപ്പത്തിയാർ  മണിക്കൂർ നേരം.
സൈനീകരും
നാട്ടുകാരും ദുരന്തപ്രതികരണ സേനയും എവറസ്റ്റ് കിഴടക്കിയവരും പർവതാരോഹകരും അടക്കം എല്ലാവരും ഒരു വലിയ സംഘം കൈകോർത്തപ്പോൾ അതിദുഷ്കരമായി തുടർന്ന ദൗത്യം അങ്ങനെ ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ വിജയകരമായി പരിസമാപിച്ചു. എല്ലാം നിരീക്ഷിച്ചും വഴിയൊരുക്കിയും ഡ്രോൺ അകമ്പടിസേവിച്ചു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം സമ്പൂർണമായി വിജയം കണ്ടപ്പോൾ ബാബുവിന്റെ മനോധൈര്യവും ഇച്ഛാശക്തിയും അതിൽ തെളിഞ്ഞുനിന്നു. ബുധനാഴ്ച രാവിലെ 10.20 ഓടെ ബാബുവുമായി ആർമി സംഘം മലമുകളിലെത്തി. ഇനി ഹെലികോപ്ടറിലൂടെ എയർലിഫ്റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു
ചുട്ടുപൊള്ളുന്ന പകൽ, ശക്തമായ കാറ്റ്, തണുത്തുറഞ്ഞ രാത്രി… തുള്ളിവെള്ളമില്ല, ഭക്ഷണമില്ല. ആരോടും ഒന്നുമിണ്ടാനോ കരയാനോപോലുമാകാതെ ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ പാറക്കെട്ടിൽ മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവിനെ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യസംഘം രക്ഷപെടുത്തിയത്.. കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യ സംഘത്തിലെ സെെനികൻ ബാബുവിന് ആദ്യം വെള്ളം നൽകി. ശേഷം റോപ്പ് ഉപയോ​ഗിച്ച് സെെനികൻ ബാബുവിനെ മുകളിലേക്ക് ഉയർത്തുകയായിരുന്നു. 46 മണിക്കൂറുകൾക്ക് ശേഷമാണ് ബാബുവിനെ രക്ഷിക്കാനായത്.
അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റർ എത്തിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്നിരക്ഷാസേനാംഗങ്ങളും കരസേനയും രാത്രി വൈകിയും രക്ഷാശ്രമം തുടർന്നെങ്കിലും വിജയിച്ചിരുന്നില്ല. ഡ്രോണിൽ കെട്ടിവെച്ച് ചെറിയ കുപ്പിയിൽ ഇളനീർവെള്ളം യുവാവിന് അടുത്തേക്കെത്തിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഡ്രോൺ താഴെവീണു. സുലൂരിൽ നിന്ന് സെെന്യം എത്തിയതിന് ശേഷം മാത്രമാണ് ബാബുവിന് വെള്ളം എത്തിക്കാനും റോപ്പ് ഉപയോ​ഗിച്ച് ഉയർത്താനും സാധിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ബെംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റിൽനിന്നുള്ള ഇരുപതംഗസംഘമെത്തിയത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നേകാലോടെ മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൂലൂരിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങളെത്തിയത്. ലഫ്. കേണൽ ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറിയത്. ശേഷം കേരളം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിലൂടെയാണാണ് സെെന്യം ബാബുവിനെ രക്ഷിച്ചത്.
കൂർമ്പാച്ചിമലയിടുക്കിൽനിന്ന് ബാബുവിനെ രക്ഷിക്കുന്നത് കാണാനായി നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അഗ്നിരക്ഷാസേന, സിവിൽഡിഫൻസ് വൊളന്റിയർമാർ, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ സേന തുടങ്ങിയവരോടൊപ്പം പലരും സഹായം നൽകി പങ്കാളികളായി. രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും വെള്ളവും നൽകാൻ സന്നദ്ധ സംഘടനകളും സ്ഥലത്തുണ്ടായിരുന്നു.
ഒത്തൊരുമയും മികച്ച ആസൂത്രണവുമാണ് ഈ വിജയത്തിന് നിദാനമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *