May 10, 2024

ഡി.എല്‍.എഡ് (സ്വാശ്രയം/മെറിറ്റ്) പ്രവേശനത്തിനുള്ള കൂടിക്കാഴ്ച 16, 17 തീയതികളില്‍

0
Img 20220210 071959.jpg

കൽപ്പറ്റ: 2021 -2023 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് (സ്വാശ്രയം/മെറിറ്റ്) പ്രവേശനത്തിനുള്ള കൂടിക്കാഴ്ച 16, 17 തീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം. ജെ.എച്ച്.എസ് ജൂബിലി ഹാളില്‍ നടക്കും. സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10 നും കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് 2 നുമാണ് കൂടിക്കാഴ്ച്ച. 17 ന് രാവിലെ 10 ന് ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചക്ക് 2 ന് ഡിപ്പെന്റന്റ് ഓഫ് എക്സ് സര്‍വീസ്മെന്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള കൂടിക്കാഴ്ച്ച നടക്കും. ഡി.എല്‍.എഡ് (സ്വാശ്രയം / മെറിറ്റ് ) റാങ്ക് ലിസ്റ്റ് dewayanad.blogy.com വെബ്സൈറ്റിലും വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും (Sure list /waiting list) കൂടിക്കാഴ്ച അറിയിപ്പും, അസ്സല്‍ രേഖകളുമായി ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് didewayanad.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക ഫോണ്‍: 04936 202593, 9947777126, 9895055673

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *