June 24, 2026

കലാഭവൻ മണിയുടെ സ്മരാ ണാർത്ഥം യുവജനക്ഷേമ ബോർഡ് നാടൻപാട്ട് മൽസരം നടത്തും.

0
IMG_20220210_065601.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ജില്ലാതലത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത്/യുവ ക്ലബ്ബുകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 10 മിനുട്ട് ദൈര്‍ഘ്യമുളള നാടന്‍പാട്ടുകളുടെ വീഡിയോ എം.പി 4 ഫോര്‍മാറ്റില്‍ റെക്കോഡ് ചെയ്ത് ജില്ലാ യുവജന കേന്ദ്രത്തില്‍ സിഡിയിലോ പെന്‍ഡ്രൈവിലോ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. അയക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ 'കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 2022' എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 25000, 10000, 5000 എന്നിങ്ങനെയും സംസ്ഥാനത്തില്‍ 1 ലക്ഷം, 75000, 50000 എന്നിങ്ങനെയും ക്യാഷ്പ്രൈസ്  നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലായുവജനകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ :  9744066511, 9605757107
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *