August 6, 2026

ഷാജി പാമ്പളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങി

0
IMG_20220210_203009.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി-കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഷാജി പാമ്പളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങി. 
കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ചുരമേറും ചിരിവരകള്‍' എന്ന പേരിലാണ് പ്രദര്‍ശനം. ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ട്ടിസ്റ്റ്
രാജീവ് കോട്ടക്കല്‍, എം.ഗംഗാധരന്‍, പി.കെ.സുധീര്‍, മനോജ് പട്ടാട്ട്, ജോസഫ് എം.വര്‍ഗീസ്, 
ജോസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി.ജയപ്രകാശ് സ്വാഗതവും 
ഷാജി പാമ്പള നന്ദിയും പറഞ്ഞു. കാലികപ്രാധാന്യമുള്ളതടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 13നു സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *