June 23, 2026

അന്തര്‍ കലാലയ ഗാന്ധി ക്വിസ് മത്സരം.

0
IMG_20220211_075327.jpg
By ന്യൂസ് വയനാട് ബ്യൂറോ
തേഞ്ഞിപ്പലം.
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന അന്തര്‍കലാലയ ഗാന്ധി ക്വിസ് മത്സരം 27-ന് നടക്കും. സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ രാവിലെ 10 മുതലാണ് മത്സരം. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒന്നില്‍ കൂടുതല്‍ ടീമുകളാകാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. മത്സരിക്കുന്ന ടീമുകള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ 20-ന് മുമ്പ് ഇ-മെയില്‍ വഴിയോ, വാട്‌സ് ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യണം. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. ഇ-മെയില്‍ gandhichair@gmail.com, മൊബൈല്‍ നമ്പര്‍ 9747897579, 9400769445, 8075318481  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *