July 14, 2026

5000 വിദ്യാർത്ഥികളുടെ രക്തദാനസേനയൊരുക്കും :എസ് എഫ് ഐ.

0
IMG_20220211_144737.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
എസ്എഫ്ഐ യുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന രക്തദാന പ്രവർത്തനങ്ങൾ ഏകോപിച്ച്കൊണ്ട് 'ആശ്രയ' എന്ന പേരിൽ 5000 വിദ്യാർത്ഥികളുടെ രക്തദാനസേന ഒരുക്കുമെന്ന് എസ് എഫ് ഐ ആശ്രയ സബ് കമ്മറ്റി കൺവൻഷൻ തീരുമാനിച്ചു.കൺവൻഷൻ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി.നിലവിൽ 3000 വിദ്യാർത്ഥികൾ അംഗങ്ങളായുള്ള രക്തദാനത്തിനായി ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട് ഇത് വിപുലപ്പെടുത്തി മുഴുവൻ കോളേജുകളിലും ആശ്രയ സബ് കമ്മറ്റി രൂപീകരിച്ച്  ബ്ലഡ് ഡയറക്ട്ടറികൾ തയ്യാറാക്കുമെന്നും
എസ് എഫ് ഐ അറിയിച്ചു.എസ് എഫ് ഐ രക്കദാനസേനയായ ആശ്രയ സബ്ബ് കമ്മറ്റിയുടെ കൺവീനറായി എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോയൽ ജോസഫിനെ കൺവൻഷൻ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *