May 18, 2024

ജീവനക്കാരുടെ ആനുകൂല്യങ്ങൾ സർക്കാരുകൾ നിഷേധിക്കുന്നു; കേരള എൻ.ജി.ഒ. അസോസിയേഷൻ

0
Img 20220211 131815.jpg
മാനന്തവാടി: കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തുടർച്ചയായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിന്റെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനവും ,യോഗവും നടത്തി. ജീവനക്കാർക്ക് നൽകേണ്ട ലീവ് സറണ്ടർ രണ്ട് വർഷമായി നൽകിയിട്ടില്ല. മൂന്നു ഗഡു ക്ഷാമബത്ത കുടിശ്ശികയാണ് .സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് അട്ടിമറിച്ചു. കേന്ദ്ര ബജറ്റിൽ ഇൻകം ടാക്സ് പരിധി ഉയർത്താതെ കേന്ദ്ര സർക്കാരും സാധാരണക്കാരായ ജീവനക്കാരെ പിഴിയുകയാണ്.
സർക്കാർ തലത്തിൽ ധൂർത്ത് തുടരുമ്പോൾ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാരുകൾ തയ്യാറാവണമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പറഞ്ഞു. ജില്ല ട്രഷറർ കെ.ടി.ഷാജി മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി. അഗസ്റ്റ്യൻ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷിബു എൻ.ജെ. ,സംസ്ഥാന കമ്മറ്റിയംഗം സജി ജോൺ ,ജില്ലാ ജോയിന്റ് സെക്രട്ടറി സി.ജി.ഷിബു ,ബ്രാഞ്ച് സെക്രട്ടറി എം.എ.ബൈജു ,ട്രഷറർ സിനീഷ് ജോസഫ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികളായ അബ്ദുൾ ഗഫൂർ ,ബേബി പേടപ്പാട്ട് ,മുരളി എം.എസ്., സതീഷ് എം.വി. ,സെമി ഐസക്ക് എന്നിവർ നേത്യത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *