August 27, 2026

പുൽപ്പള്ളിയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണം

0
IMG_20220211_191255.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി : പുല്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും, വകുപ്പ് അധികാരികള്‍ക്കും നിരവധിതവണ കത്തുകള്‍ നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. മാത്രമല്ല സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഫയര്‍ സ്റ്റേഷനുകളിലെ പട്ടികയിലും പുല്പള്ളി സ്റ്റേഷന്‍ ഉള്‍പ്പെട്ടിട്ടില്ല.
കേരള-കര്‍ണാടക അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കബനി നദിയില്‍ അപകടങ്ങള്‍ പതിവാണ്. വരള്‍ച്ച കാരണം വനത്തിലുണ്ടാകുന്ന അഗ്‌നിബാധയും, വന്യമൃഗങ്ങളുടെ ആക്രമണവും, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ പ്രദേശവാസികള്‍ക്ക് അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണ്. എന്നാല്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍ ഒരു മണിക്കൂറിനടുത്ത് സഞ്ചരിച്ച് ബത്തേരിയില്‍നിന്നോ മാനന്തവാടിയില്‍നിന്നോ ഫയര്‍ഫോഴ്‌സ് എത്തണം. ഈ സമയനഷ്ടം അപകടങ്ങളുടെയും ദുരന്തങ്ങളുടെയും വ്യപ്തി വര്‍ധിപ്പിക്കും. ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലവും കെട്ടിടം വിട്ടുനല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാണ്. പ്രദേശവാസികളുടെ സുരക്ഷപരിഗണിച്ച് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *