May 4, 2024

വിദ്യാഭ്യാസ മേധാവികളുടെ നിയമനം: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: കെ പി എസ് ടി എ

0
Img 20220211 185911.jpg
കല്‍പ്പറ്റ: പൊതു പരീക്ഷകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രൊജക്ടുകളും, അധ്യാപക നിയമനാംഗീകാരവുമടക്കം  അധ്യയന വര്‍ഷത്തിലെ ഏറ്റവും തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട വേളയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന  ഡി.ഡി.ഇ, ഡി ഇ.ഒ തസ്തികകളില്‍ നിയമനം നടത്താതിരിക്കുന്നത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയോട് സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍  ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
       ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തിക രണ്ട് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്.നിലവിലുണ്ടായിരുന്ന ഡി ഇ ഒ  ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച് ഡിസംബര്‍ രണ്ടാം വാരം കണ്ണൂര്‍ ജില്ലയിലേക്ക് സ്ഥലം മാറി പോവുകയാണുണ്ടായത്. എസ് എസ് എൽ സി  പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് ,പരീക്ഷാ ക്രമീകരണങ്ങള്‍, എയ്ഡഡ് അധ്യാപക നിയമനാംഗീകാരങ്ങള്‍., എയ്ഡഡ് വിദ്യാലയങ്ങളിലെ ശമ്പള ബില്ലുകള്‍, പേ റിവിഷന്‍, എസ്.എസ് എല്‍.സി പഠന ക്യാമ്പുകള്‍ തുടങ്ങി ഭാരിച്ച ചുമതലകള്‍ ഡി ഇ ഒ  യുടെ ഇന്‍ചാര്‍ജുള്ള ഉദ്യോഗസ്ഥന് അമിത ജോലിഭാരവും, സമ്മര്‍ദ്ദവും നല്‍കുന്നതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി.പരീക്ഷയില്‍ വയനാട് ജില്ല ഏറ്റവും അവസാന സ്ഥാനത്തായിട്ടും പരീക്ഷാ ചുമതലയുള്ള ഡി ഇ ഒ  യെ നിയമിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല.
       മാര്‍ച്ച് മാസം വരെ സേവന കാലാവധിയുണ്ടായിരുന്ന വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്വയം വിരമിച്ച് പോയിട്ട് ഒന്നര മാസം ആയിട്ടും പുതിയ ഡി ഡി ഇ യെ നിയമിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷമായി വയനാട്ടിലെ ഡി ഡി ഇ   മാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ ജോലി അവസാനിപ്പിച്ച് പോകുന്ന സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കണം. എസ് എസ് കെ ,ഡയറ്റ്, ജില്ലാ പഞ്ചായത്ത്, തുടങ്ങിയ വിവിധ ഏജന്‍സികളെ ഏകോപിക്കേണ്ട ചുമതലയുള്ള ഡി ഡി ഇ  യുടെ അഭാവം കാരണം ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും,ജില്ലാ പഞ്ചായത്തിന്റെ വിവിധ വിദ്യാഭ്യാസ പ്രൊജക്ടുകള്‍ നടപ്പാക്കുകയും , സ്‌കൂള്‍ കൊഴിഞ്ഞു പോക്ക് തടയുകയും, പി.എസ്.സി നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്നതിന്  ചുമതലപ്പെട്ട ഡി ഡി ഇ ,  തസ്തികയിലും  ഉടന്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്ത പക്ഷം വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു..
      ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. എം.എം. ഉലഹന്നാന്‍, അബ്രഹാം കെ.മാത്യു ,എം.പ്രദീപ് കുമാര്‍, എം.സുനില്‍കുമാര്‍, ബിജു മാത്യം, പി.എസ്.ഗിരീഷ് കുമാര്‍, ഷെര്‍ലി സെബാസ്ത്യന്‍, ആല്‍ഫ്രഡ് ഫ്രെഡി, ടി.എം. അനൂപ്, ശ്രീജേഷ് നായര്‍, സി.കെ.സേതു എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *