September 18, 2026

തൃശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
IMG_20220211_201109.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തൃശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഒണ്ടയങ്ങാടി സ്വദേശിയുമായ ജോയലാണ് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച സ്‌കൂളില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറ് പേര്‍ക്കെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. തടഞ്ഞുവെച്ച് മര്‍ദിച്ചതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്. എന്നാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ റാഗ് ചെയ്തതാണെന്നും ക്രൂരമായി മര്‍ദിച്ചുവെന്നുമാണ് വിദ്യാര്‍ത്ഥിയുടെ പരാതി. 

തലയ്ക്കും കഴുത്തിനും വയറിനുമാണ് മര്‍ദനമേറ്റതെന്ന് ജോയല്‍ പറഞ്ഞു. അതെ സമയം സ്‌ക്കുളിന്‍ നിന്നും റാഗിംഗ് സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാലാണ് റാഗിംഗിന് കേസേടുക്കാത്തതെന്നും പോലീസ് പറഞ്ഞുജോയല്‍ തങ്ങളെ മര്‍ദിച്ചതായി പറഞ്ഞ് ചില വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കിയതായും വിവരമുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *