July 14, 2026

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചതായി പരാതി

0
IMG_20220211_202146.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത മണ്ണ് രാത്രിയിൽ കടത്തികൊണ്ട് പോയി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചതായി പരാതി.മാനന്തവാടി ആറാട്ടുതറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സുരക്ഷ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്തിരുന്നു.സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിക്കുന്നതിന് അസൗകര്യമുള്ളതിനാൽ സമീപത്ത് തന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് താത്ക്കാലികമായി മണ്ണ് നിക്ഷേപിച്ചത്. എന്നാൽ മണ്ണെടുക്കാൻ കരാർ എടുത്തയാൾ മണ്ണ് സ്വകാര്യ വ്യക്തിക്ക് വിൽപന നടത്തുകയും, രാത്രിയിൽ മണ്ണ് നീക്കം ചെയ്ത് മറ്റൊരു സ്ഥലത്ത്

നിക്ഷേപിക്കുകയായിരുന്നു.ഇതിനെതിരെ സബ്ബ് കളക്ടർക്കും, മാനന്തവാടി പോലീസിലും പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *