കൽപ്പറ്റ മുൻ എം.എൽ.എ സി.കെ ശശീന്ദ്രന്റെ വാഹനമിടിച്ച് മൂന്ന് കാൽനട യാത്രക്കാർക്ക് പരിക്ക്
കൽപ്പറ്റ :മുൻ കൽപ്പറ്റ എം.എൽ.എ സി കെ ശശീന്ദ്രന്റെ വാഹനമിടിച്ച് മൂന്ന് കാൽനട യാത്രക്കാർക്ക് പരിക്ക്.
നിർത്താതെ പോയ വാഹന സഹിതം ഡ്രൈവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ചൊവ്വാഴ്ച
രാത്രി 8.15 ഓടെ കൽപ്പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം കോ. ഓപ്പറേറ്റീവ് ബാങ്കിനു മുൻ വശം വച്ചാണ് അപകടം.
റോഡ് കുറുകെ കടക്കുകയായിരുന്ന
സെയ്ഫുദീൻ, ഭാര്യ ബബിത, മകൻ മുഹമ്മദ്
സഹൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ബബിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കേരള കോ . ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് ,ആൻഡ് വെൽഫയർ ബോർഡ് വൈസ് ചെയർമാനായ സി. കെ. ശശീന്ദ്രൻ അപകടസമയത്ത് എറണാകുളത്തായിരുന്നു.
അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അച്യുതനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.






Leave a Reply