പിണറായി കൊല്ലരുതേ, ഞങ്ങളുടെ മക്കളെ” മഹിളാ കോൺഗ്രസ് വയനാട് ജില്ലയിൽ സംഘടിപ്പിക്കുന്ന അമ്മ നടത്തം നാളെ
കൽപ്പറ്റ: “പിണറായി കൊല്ലരുതേ ഞങ്ങളുടെ മക്കളെ'' എന്ന മുദ്രാവാക്യം ഉയർത്തി മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യ്ത അമ്മ നടത്തം നാളെ ( 17.2.22 വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് കൽപ്പറ്റ പിണങ്ങോട് ജംഗ്ഷനിൽ നിന്ന് തുടങ്ങി കൽപ്പറ്റ നഗരം ചുറ്റി യു.പി.സ്കൂൾ പരിസരത്ത് സമാപിക്കും. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നടത്തുമെന്ന് പ്രസിഡണ്ട് ചിന്നമ്മ ജോസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായും, പിണറായി സർക്കാരിന്റെ അക്രമരാഷ്ട്രീയ കൊലപാതകങ്ങൾ, ഗൂണ്ടാവിളയാട്ടത്തിനുമെതിരെ സംഘടിപ്പിക്കുന്ന അമ്മ നടത്തിൽ നിരവധി മഹിളാ കോൺഗ്രസ് പ്രവർത്തകർ വയനാട് ജില്ലയിൽ അണിനിരത്തുമെന്ന് അവർ പറഞ്ഞു.
Leave a Reply