തൊഴിലാളികളുടെ കുടിശ്ശിക നൽകണം
മാനന്തവാടി: പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശിക നൽകാൻ ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തിൻ്റെ അനാസ്ഥ കാരണമാണ് കുടിശിക ഇതുവരെ തൊഴിലാളികൾക്ക് ലഭിക്കാത്തത്. ലക്ഷക്കണക്കിന് രൂപയാണ് തൊഴിലാളികൾക്ക് നൽകാനുള്ളത്. ഈ തുക ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ നടത്തും. ടി.കെ.ഗോപി അധ്യക്ഷത വഹിച്ചു. സുരേഷ് പാലോട്ട്, കുഞ്ഞാമൻ തൊണ്ടർനാട് , ഗീതാ ബാബു, ബാലൻ മഠത്തുംകുനി, ചന്തു പുല്ലോറ എന്നിവർ സംസാരിച്ചു.
Leave a Reply