അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണം-കേരള എന്‍ ജി ഒ അസോസിയേഷന്‍
കല്‍പ്പറ്റ : തദ്ദേശ പൊതു സര്‍വീസ് രൂപീകരണം അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനാണെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജിഎസ് ഉമാശങ്കര്‍ ആരോപിച്ചു. എന്‍ജിഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന് പ്രയോജനമില്ലാത്തതും, ജീവനക്കാരുടെ പ്രൊമോഷനും വകുപ്പുകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഇത്. പഞ്ചായത്ത് ജീവനക്കാരുടെ ജോലി ഭാരത്തിന് അനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാനും, പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനം നിലനിര്‍ത്താനും നടപടി സ്വീകരിക്കണം. പഞ്ചായത്ത് സെക്രട്ടറി മാരെ നേരിട്ട് നിയമിച്ചു താഴെ തട്ടിലുള്ള ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത നിഷേധിക്കരുത്, എല്ലാ പഞ്ചായത്തുകളിലും അസിസ്റ്റന്റ് സെക്രട്ടറി തസ്തിക അനുവദിക്കണം ജീവനക്കാരുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നിയമപരമായ പോരാട്ടങ്ങള്‍ക്ക് എന്‍ജിഒ അസോസിയേഷന്‍ നേതൃത്വം നല്‍കും.
ജില്ലാ സെക്രട്ടറി കെ മുജീബ് അധ്യക്ഷതവഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി മനോജ്,ജോര്‍ജ് സെബാസ്റ്റ്യന്‍ ജില്ലാ ഭാരവാഹികളായ ഷൈജു പി ജെ, പി ടി സന്തോഷ്, എംസി വില്‍സണ്‍, ബെന്‍സി ജേക്കബ്, അബ്ദുല്‍ ഗഫൂര്‍ കെ, കെ രമേശന്‍, ശശിധര കുറുപ്പ്,ജീ പ്രവീണ്‍കുമാര്‍,എ സലില്‍, സാബു എബ്രഹാം,കെ.എ ജോളി എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply