May 7, 2026

യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

0
IMG_20220218_194618.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻബത്തേരി: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫ്നേഴ്സുമാരെയും നിയമിക്കണമെന്നും താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്ന ആളുകൾ ആതുരസേവനരംഗത്ത് യോഗ്യത ഉള്ളവർ അല്ല എന്നും ആയതിനാൽ ഭരണസമിതിയുടെ രാഷ്ട്രീയ താൽപര്യം മാറ്റിവെച്ച് യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാർ ചില ആളുകൾ രോഗികളോട് മോശമായി ഇടപെടുന്ന പ്രവണത ഉണ്ടെന്നും കർമശേഷിയുള്ള എച്എംസി ബോർഡ് തിരഞ്ഞെടുക്കാൻ തയ്യാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു താലൂക്ക് ആശുപത്രിയിൽ ജീവനക്കാരെ  നിയന്ത്രിച്ച് നല്ല രീതിയിൽ പ്രവർത്തിക്കാൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ദുരഭിമാനം വെടിഞ്ഞ് ജില്ലാ പഞ്ചായത്തിന് താലൂക്ക് ആശുപത്രി വിട്ടുകൊടുത്ത് ആതുരസേവനരംഗത്ത് സുൽത്താൻബത്തേരിയിൽ പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു ധർണ്ണ സമരം. യൂത്ത് കോൺഗ്രസ്  സംസ്ഥാന  സെക്രട്ടറി എംകെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിഎം
 യൂനുസ്അലി അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ  സതീഷ് പുതുക്കാട്,അഡ്വ ലയണൽ മാത്യു,സിജു പൗലോസ്,ഷമീർ പഴേരി,ഗഫൂർ പടപ്പ്, ജിനു ജോസഫ്, ശാലിനി രാജേഷ്,ഹാരിസ് കല്ലുവയൽ,ജോഷി വേങ്ങൂർ, ശ്രീഹരി, ഹർഷൽ,സനു കൂവക്കാട്ടിൽ,ആൽഫി പോൾ,നർജാസ് പള്ളിക്കണ്ടി,ബേസിൽ ഷാജു എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *