സൈദ് ലബ്ബ സഖാഫി
പടിഞ്ഞാറത്തറ:
പന്തിപ്പൊയിൽ കരിമ്പിനിക്കൽ സൈദ് ലബ്ബ സഖാഫി (63)നിര്യാതനായി. 1988ൽ മർകസിൽ നിന്ന് ഇറങ്ങിയതിന് ശേഷം തലശേരി, ബാലുശേരി, മേലെ ചൊവ്വ, ചുളിക്ക, ചുണ്ട, ഓമാനൂർ, പന്തിപ്പൊയിൽ, മുള്ളൽ തുടങ്ങിയ സ്ഥലങ്ങളിൽ മദ്രസാ അധ്യാപകനായും ഖത്തീബായുമെല്ലാം സേവനം ചെയ്തിരുന്നു. എസ് വൈ എസ് പന്തിപ്പൊയിൽ യൂണിറ്റിന്റെ സെക്രട്ടറിയായും മറ്റൂം പ്രദേശത്തെ ദീനീ കാര്യങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. പരേതരായ കുഞ്ഞഹ്മദ്- ശരീഫ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജമീല. മക്കൾ : മുഹമ്മദലി സുൽതാനി, ജഅഫർ (ദുബൈ), അഷ്കർ. മരുമകൾ: റുമൈസ.
സഹോദരങ്ങൾ: ആലി, ബീരാൻ, സുലൈമാൻ, ഫരീദ്, കുഞ്ഞ് മൊയ്തീൻ, ബഷീർ, സുലൈഖ, കദീജ, നസീമ.
Leave a Reply