സി.ഡി.എസ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജലജാ സജി വിജയിച്ചു
പുൽപ്പള്ളി :
മുള്ളൻകൊല്ലി കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ അഞ്ചിന് എതിരെ 13 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജലജാ സജി വിജയിച്ചു.
വൈസ് ചെയർപേഴ്സണായി ജോബിനി തിരഞ്ഞെടുക്കപ്പെട്ടു.
മുള്ളൻകൊല്ലി ടൗണിൽ നടന്ന ആഹ്ലാദ പ്രകടനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്: വർഗീസ് മുരി യൻകാവിൽ, മുസ്ലിംയൂ ത്ത് ലീഗ് പ്രസിഡണ്ട് : മുനീർ ആച്ചിക്കുളത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് :പി.കെ വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ : ബീന കരുമാംകുന്നേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്: ലില്ലി തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ ജോസ് പനച്ചിക്കൽ, ജിസ്റാ മുനീർ, ഷൈജു പഞ്ഞി തോപ്പിൽ, മെമ്പർമാരായ ഷിജോയ് മാപ്ലശ്ശേരി, മോളി സജി ആകാംന്തിരി, പുഷ്പവല്ലി നാരായണൻ, ഇ.കെ.രഘു എന്നിവർ നേതൃത്വം നൽകി.






Leave a Reply