എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനം ആചരിച്ചു
പാണ്ടങ്കോട്: സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡെറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) സ്ഥാപക ദിനം ആചരിച്ചു. മഹല്ല് ഖത്തീബും ജില്ലാ ഓര്‍ഗാനെറ്റ് കണ്‍വീനറുമായ ജുബൈര്‍ ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മഹല്ല് മുഅദ്ദിന്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, ഹംസ പി, അലി പി എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മുന്‍ ശാഖാ ഭാരവാഹികളായ അബ്ദുള്‍ മുനീര്‍ എന്‍.കെ, ഫൈസല്‍ പി, മുഹമ്മദലി എ.പി.സി എന്നിവരെയും ജില്ലാ ഓര്‍ഗാനെറ്റ് കണ്‍വീനര്‍ ജുബൈര്‍ ദാരിമിയെയും ശാഖാ കമ്മിറ്റി ആദരിച്ചു. 2022-24 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം മഹല്ല് സെക്രട്ടറിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍ ശാഖാ പ്രസിഡണ്ട് അന്‍സാര്‍ കെ.വി, സെക്രട്ടറി ആസിഫ് പി.സി, ട്രഷറര്‍ റമീസ് എം, യൂനുസ് പി.സി തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave a Reply