June 23, 2026

തെരുവുനായ ആടുകളെ കൊന്നു

0
IMG_20220222_125013.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട്: തെരുവുനായ ആടുകളെ ആക്രമിച്ചു കൊന്നു. തട്ടാമൂല കോളനിയിലെ ബാബുവിന്റെ മൂന്ന് ആടുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ആടുകളെ മേയാനായി വിട്ടിരുന്ന വയലില്‍ നിന്നും കരച്ചില്‍ കേട്ട് എത്തുമ്പോഴേക്കും മൂന്ന് ആടുകളേയും തെരുവ് നായ്ക്കള്‍ കൊന്നിരുന്നു. അഞ്ച് ആട്ടിന്‍കുട്ടികളെ  ബാബുവിന് പഞ്ചായത്തില്‍ നിന്നും ലഭിച്ചതായിരുന്നു.അതില്‍ രണ്ടെണ്ണത്തിനെ മുന്‍പും ഇതു പോലെ കടിച്ചുകൊന്നിരുന്നു.ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടായിരുന്നെങ്കിലും യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *