September 20, 2026

ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇടതു നയം തിരുത്തണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG_20220222_163835.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: റവന്യു വകുപ്പിലെ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നയപരിപാടികളാണ് ഇടതു സർക്കാർ നടപ്പിലാക്കുന്നതെന്നും ഇത് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു. ഫെബ്രുവരി 24-ന് സംസ്ഥാന വ്യാപകമായി നടത്തുന്ന റവന്യു കരിദിനാചരണത്തിൻ്റെ ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
എച്ച്.ആർ.എം.എസ് സംവിധാനത്തിലൂടെ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുക, റിക്കവറി പിരിവ് ജീവനക്കാരുടെ ബാധ്യതയാക്കുന്ന നടപടിയിൽ നിന്നും പിന്മാറുക, റവന്യു ഓഫീസുകളിൽ ആവശ്യത്തിനു ജീവനക്കാരേയും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുക, കരാർ നിയമനങ്ങളിലൂടെ ആയിരം ക്ലർക്ക്മാരെ നിയമിക്കാനുള്ള നടപടി പുന പരിശോധിക്കുക, ആർ.ഡി ഓഫീസുകളിലെ കൂട്ട സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരിദിനാചരണം നടത്തുന്നത്.
ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി ഷാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ.ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ എസ് ബെന്നി, ടി.അജിത്ത് കുമാർ, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, രാധാകൃഷ്ണൻ, എൻ.വി അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, എം.എ ബൈജു, വി.ജി.ജഗദൻ, ഇ.വി.ജയൻ, സുഭാഷ്, കെ.ജി.പ്രശോഭ്, പി.ജെ ഷിജു തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിജു ജോസഫ്, കെ.പി.പ്രതീപ, കെ.സി.ജിനി, ടി.കെ.സിദ്ദിഖ്, റജീസ് തോമസ്, വി.ദേവി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *