May 7, 2026

ഭര്‍ത്താവും മക്കളുമില്ലാത്ത 55കാരി ഉദാരമതികളുടെ സഹായം തേടുന്നു

0
IMG_20220224_182326.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: ''നേരത്തെ കൂലിപ്പണിക്ക് പോയി സ്വന്തം ചിലവിനുള്ള വക കണ്ടെത്തിയിരുന്നു. ഇപ്പോള്‍ രോഗം ബാധിച്ച് കാലുകള്‍ വളഞ്ഞതിനാല്‍ സഹായമില്ലാതെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഇടക്കിടെ സഹിക്കാനാവാത്ത വിധത്തിലുള്ള വേദന വരും. കരയാന്‍ കണ്ണീര്‍ പോലുമില്ലാത്ത ഈ അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ…'' ഇത് ഇരുളം ചീയമ്പം ചെട്ടിപാമ്പ്രയില്‍ പള്ളിപ്പടി മംഗലത്ത് സൈനബ എന്ന അമ്പത്തഞ്ചുകാരിയുടെ വാക്കുകളാണ്. സൈനബയുടെ ഭര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളായി, മക്കളില്ല. 13 വര്‍ഷം മുമ്പ് ആമവാതം ബാധിച്ചതോടെയാണ് സൈനബയുടെ ജീവിതത്തിലേക്ക് ദുരിതങ്ങള്‍ കടന്നുവരുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ ഇരുകാലുകളും തളര്‍ന്നുതുടങ്ങി. കഴിഞ്ഞ രണ്ടര വര്‍ഷമായി ഒരടി പോലും നടക്കാന്‍ കഴിയാത്തത്ര വിധത്തില്‍ രോഗം പിടിമുറുക്കിയ അവസ്ഥയിലാണ്. രോഗം മൂര്‍ച്ഛിച്ചതോടെ ഇപ്പോള്‍ രണ്ട് കാലുകളും വളഞ്ഞുതുടങ്ങിയ അവസ്ഥയിലാണുള്ളത്. മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് സൈനബ താമസിക്കുന്നത്. ആരുമില്ലാത്തതിനാല്‍ അല്‍പ്പം മാറി താമസിക്കുന്ന സഹോദരന്‍ അഷ്‌റഫും കുടുംബവും തങ്ങളാലാവും വിധത്തിലുള്ള സഹായങ്ങള്‍ ചെയ്യുന്നത് കൊണ്ടാണ് നിലവില്‍ സൈനബയുടെ ജീവിതം മുന്നോട്ടുപോകുന്നത്. കാല്‍മുട്ടിലെ ചിരട്ട മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടത്തിയാല്‍ സൈനബക്ക് നടക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിനുള്ള ഉപകരണങ്ങള്‍ക്ക് മാത്രമായി അഞ്ച് ലക്ഷത്തോളം രൂപയാണ് ചിലവ് വരുക. രണ്ട് മാസം മുമ്പ് ശസ്ത്രക്രിയ നടത്താനുള്ള തിയ്യതി നിശ്ചയിച്ചിരുന്നുവെങ്കിലും സാമ്പത്തികമില്ലാത്തതിനാല്‍ നടന്നില്ല. ഇനിയും വൈകിയാല്‍ ശസ്ത്രക്രിയ കൊണ്ടും ഫലമില്ലാതാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നടക്കാന്‍ കഴിയാത്തതിനാല്‍ സൈനബക്ക് പരസഹായമില്ലാതെ ഒന്ന് മുറ്റത്തേക്ക് പോലും ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താന്‍ സുമനസുകള്‍ കനിയണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. നിത്യചെലവിന് പോലും പ്രയാസം അനുഭവിക്കുന്ന സൈബനയുടെ ശസ്ത്രക്രിയക്ക് തുക കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. സൈനബയുടെ ചികിത്സാസഹായം കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ ഇരുളം ശാഖയില്‍ 40246100200939 (ഐ എഫ് എസ് സി കോഡ്-KLGB0040246) നമ്പര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍പേ നമ്പര്‍: 9961230229
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *