റവന്യു ജീവനക്കാർ കരിദിനാചരണം നടത്തി
കൽപ്പറ്റ: റവന്യു വകുപ്പിലെ നീതി നിഷേധങ്ങൾക്കെതിരെ ജീവനക്കാർ ഫെബ്രുവരി 24-ന് കരിദിനാചരണം നടത്തി. കരിദിനാചരണത്തിൻ്റെ ഭാഗമായി കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റ്, സബ് കളക്ടർ ഓഫീസ്, താലൂക്ക് ഓഫീസ്, റീസർവേ ഓഫീസ് എന്നിവിടങ്ങളിൽ പ്രതിഷേധ കൂട്ടായ്മകളും വിശദീകരണ യോഗങ്ങളും നടത്തി.
ആർ.ഡി.ഓഫീസുകളിലെ കൂട്ട സസ്പെൻഷൻ പിൻവലിക്കുക, റിക്കവറി പിരിക്കൽ ജീവനക്കാരുടെ വ്യക്തിപരമായ ബാധ്യത ആക്കുന്ന നടപടി പുനപരിശോധിക്കുക, എച്ച്.ആർ.എം .എസ് വഴി ഓൺലൈൻ സ്ഥലം മാറ്റങ്ങൾ നടത്തുക, ക്ലർക്ക്മാരെ കരാർ നിയമനങ്ങളിലൂടെ നിയമിക്കാനുള്ള നടപടി അവസാനിപ്പിക്കുക, റവന്യു ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കരിദിനാചരണം.
വിവിധയിടങ്ങളിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ജില്ലാ ട്രഷറർ കെ ടി ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ എസ് ബെന്നി, സുരേഷ് ബാബു, രാധാകൃഷ്ണൻ, സജി ജോൺ, വി.ആർ ജയപ്രകാശ് ജില്ലാ ഭാരവാഹികളായ എം.സി.ശ്രീരാമകൃഷ്ണൻ, സി.ജി.ഷിബു, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, സി.ആർ.അഭിജിത്ത്, എം.എ ബൈജു, ഇ.വി.ജയൻ, വി.ജി.ജഗദൻ, പി.ജെ.ഷിജു, കെ.പി പ്രതീപ, കെ സി.ജിനി, വി.ദേവി, ബിജു ജോസഫ്, റജീസ് തോമസ് തുടങ്ങിയവർ കരിദിനാചരണത്തിന് നേതൃത്വം നൽകി.





Leave a Reply